GulfLatest NewsNationalUncategorized
ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇ ഏർപ്പെടുത്തിയ യാത്രാ വിലക്ക് വീണ്ടും നീട്ടി
ദുബായ് : ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് യുഎഇയിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് വീണ്ടും നീട്ടി. ജൂൺ 14 വരെയാണ് നീട്ടിയിരിക്കുന്നത്. ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ തങ്ങിയിട്ടുള്ളവർക്ക് മറ്റ് സ്ഥലങ്ങളിൽ നിന്നു യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് അറിയിപ്പിൽ പറയുന്നു.
ഇന്ത്യയിൽ കൊറോണ രൂക്ഷമായ സാഹചര്യത്തിൽ യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നത്. യുഎഇ സ്വദേശികൾക്കും യുഎഇയിലെ ഗോൾഡൻ വിസയുള്ളവർക്കും നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥർക്കുമാണ് ഇതിൽ ഇളവുള്ളത്.