യുഡിഎഫ് നേതാക്കളെ ജയിലടക്കുമെന്ന് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവന്റെ പ്രസ്താവന അധികാര ദുർവിനിയോഗത്തിന്‍റെ മികച്ച ഉദാഹരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.

യുഡിഎഫ് നേതാക്കളെ ജയിലടക്കുമെന്ന് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവന്റെ പ്രസ്താവന അധികാര ദുർവിനിയോഗത്തിന്‍റെ മികച്ച ഉദാഹരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നിസാരകേസുകൾ ഗുരുതരമായി ചിത്രീകരിക്കുകയാണ്. കെ. എം. ഷാജി എംഎൽഎയ്‌ക്കെതിരായ വിജിലൻസ് കേസ് വേട്ടയാടലിന് ഉദാഹരണമാണ്. സർക്കർ ഭരണ സംവിധാനം ദുർവിനിയോഗം ചെയ്യുകയാണ്. സാക്ഷികളുടെ മൊഴി പോലും രേഖപ്പെടുത്താതെയുള്ള എം.സി. കമറുദ്ദീൻ എം.എൽ.എയുടെഅറസ്റ്റും രാഷ്ട്രീയ പ്രേരിതമാണ്. നിക്ഷേപകർക്ക് പണം തിരിച്ചു നൽകാനുള്ള ശ്രമങ്ങളുമായി മുസ്ലിം ലീഗ് മുന്നോട്ട് പോകുമെന്നും, എം.എൽ.എ മാർക്കെതിരെ കേസെടുക്കുന്നത് യു.ഡി.എഫിന് മുതൽക്കൂട്ടാവുകയേ ഉള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബിഹാറിൽ പിന്നാക്ക വോട്ടുകൾ ഭിന്നിച്ചെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മഹാസഖ്യത്തിന് കൂടുതൽ നേട്ടം ഉണ്ടാക്കാൻ കഴിയുമായിരുന്നു. എന്നാൽ പ്രതീക്ഷിച്ച പോലെ വന്നില്ല. വരാൻ പോകുന്ന കാലം ബി.ജെ.പിക്ക് സുഖകരമല്ലെന്ന് ഫലം തെളിയിക്കുന്നതായും പി.കെ കുഞ്ഞാലിക്കുട്ടി പറയുകയുണ്ടായി.