ബംഗാളിൽ അക്രമ പരമ്പരയ്ക്കിടെ മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി അഞ്ചിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടാകും. ഗവർണർ ജഗ്ദീപ് ധൻകറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം മമത ഉന്നയിച്ചിരുന്നു. നന്ദിഗ്രാമിൽ പരാജയപ്പെട്ടെങ്കിലും മമത തന്നെയാകും മുഖ്യമന്ത്രിയെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
തുടർച്ചയായ മൂന്നാംതവണയാണ് മമത ബംഗാൾ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി വിജയിച്ച ശേഷമായിരിക്കും മമത മുഖ്യമന്ത്രിയാകുക. രാജ്യത്തെ നിലവിലെ കൊറോണ സ്ഥിതി കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല.
ബംഗാളിൽ 213 സീറ്റ് നേടിയാണ് തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തിയത്. ബി.ജെ.പിക്ക് 77 സീറ്റ് ലഭിച്ചു. കഴിഞ്ഞ ഇലക്ഷനിൽ ബിജെപിക്ക് വെറും 3 സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്.