‘രാത്രി പന്ത്രണ്ട് മണിക്ക് യുവാക്കള്‍ക്ക് എനര്‍ജി കൂടുതലാണ്, നിര്‍ത്താതെ വിളിക്കുന്നതിനാല്‍ ഫോണ്‍ സൈലന്റ് ആക്കുമെന്ന് ലെന
മലയാള സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയെടുത്ത നടിയാണ് ലെന. തന്റെ ജീവിതത്തിലുണ്ടായ വ്യത്യസ്തമായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് നടി. രാത്രി പന്ത്രണ്ട് മുതല്‍ മൂന്ന് മണിവരെയുള്ള സമയത്ത് തന്റെ ഫോണിലേക്ക് നിര്‍ത്താതെ വിളിക്കുന്ന ചില ആളുകളുണ്ടെന്ന് ലെന പറയുന്നു. അത്തരം അനുഭവങ്ങള്‍ സ്ഥിരമായി ഉണ്ടായതിനാല്‍ രാത്രി പത്ത് മണി കഴിഞ്ഞാല്‍ ഫോണ്‍ സൈലന്റ് ആക്കി വെക്കാറാണ് പതിവെന്നും ലെന പറയുന്നു.
‘പലപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ്. മിസ്ഡ് കോള്‍ പോലുമല്ല, ചിലര്‍ നിര്‍ത്താതെ വിളിച്ചുകൊണ്ടിരിക്കും. അത്തരം കോളുകള്‍ ഒഴിവാക്കാന്‍ വേണ്ടി പത്ത് മണി കഴിഞ്ഞാല്‍ ഫോണ്‍ സൈലന്റ് ആക്കി വെക്കാറാണ് പതിവ്,’ ഒരിക്കല്‍ തുടര്‍ച്ചയായി തന്നെ വിളിച്ചുകൊണ്ടിരുന്ന ഒരാള്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും നടി പറയുന്നു.
അടുത്തിടെ ഒരു കടയുടെ ഉദ്ഘാടനത്തിന് പോയപ്പോള്‍ കുറച്ച് കോളേജിലെ കുട്ടികള്‍ ചുറ്റും കൂടിയെന്നും എന്നാല്‍ അതിക സമയം അവിടെ നില്‍ക്കുന്നത് അപകടമായി തോന്നിയത് കൊണ്ട് ഓടി കാറില്‍ കയറിയിരുന്നെന്നും ലെന പറഞ്ഞു. സിനിമകള്‍ കണ്ട് ഇഷ്ടമായെന്ന് പറയാന്‍ വിളിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ തുടരെ തുടരെ വിളിച്ചുകൊണ്ടിരിക്കേണ്ട ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.