CovidLatest NewsNationalNews
കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ നാലാംദിവസവും ഒരു ലക്ഷത്തില്‍ താഴെ, ചികിത്സയിലുളളവര്‍ 11 ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി:തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ. ഇന്നലെ 91,702 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,92,74,823 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 3,403 പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,63,079 ആയി ഉയര്‍ന്നു. നിലവില്‍ 11,21,671 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ 1,34,580 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2,77,90,073 ആയി ഉയര്‍ന്നു. നിലവില്‍ 24,60,85,649 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.