keralaKerala NewsLatest NewsUncategorized
വർക്ക് ഹോളിക്കാവാനും സമ്മതിക്കൂല;പെരുമഴയത്ത് റോഡ് ടാറിങ്
തൃശ്ശൂരിലാണ് സംഭവം.

തൃശ്ശൂർ:കനത്ത മഴയ്ക്കിടെ ടാറിങ്. മാരാർ റോഡിൽ കോർപറേഷൻ പരിധിയിലുള്ള റോഡിലാണു മഴയ്ക്കിടെ ടാറിടാൻ തുടങ്ങിയത്. നാട്ടുകാർ രംഗത്തെത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെ ടാറിടൽ നിർത്തിവയ്ക്കാൻ മേയർ എം.കെ.വർഗീസ് നിർദേശം നൽകി.കഴിഞ്ഞ ദിവസങ്ങളിലെല്ലാം നല്ല വെയിലായിരുന്നിട്ടും ടാറിടാൻ ആരുമെത്തിയിരുന്നില്ല. ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകുകയും രാവിലെ മുതൽ കനത്ത മഴ തുടരുകയും ചെയ്യുന്നതിനിടെയാണ് ടാറിടാനെത്തിയത്. ‘ഈ മഴയത്താണോടോ ടാറിങ്, നിർത്തിപ്പോടോ’ എന്ന് നാട്ടുകാർ ടാറിങ് തൊഴിലാളികളോട് പറഞ്ഞു.