CovidDeathLatest NewsWorld

കോവിഡ് രോഗബാധ, ജീവിതദൈര്‍ഘ്യത്തെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്

കോവിഡ്, മനുഷ്യന്റെ ജീവിതദൈര്‍ഘ്യത്തെ ബാധിച്ചുവെന്ന് പഠനറിപ്പോര്‍ട്ട്. കോവിഡ് മഹാമാരി നാശം വിതച്ചത് കൂടുതലായും കോവിഡാനന്തരകാലഘട്ടത്തിലാണ്. രോഗബാധയെ തുടര്‍ന്ന് കോവിഡ് മുക്തിക്കുശേഷവും വിവിധ ആരോഗ്യപ്രശ്‌നങ്ങളില്‍ വലയുകയായിരുന്നു ഓരോജീവനും. ചിലര്‍ കോവിഡ്ബാധിതരായി തന്നെ മരിച്ചുവീണു. ഇന്ത്യക്കാരില്‍ ആയുര്‍ദൈര്‍ഘ്യം രണ്ടു വര്‍ഷമാണ് കുറച്ചതെന്ന് മുംബൈയിലെ ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് നടത്തിയ പഠനത്തില്‍ പറയുന്നു.

സ്ത്രീ-പുരുഷന്‍മാരിലെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതായി ഐഐപിഎസ് സിസ്റ്റന്റ് പ്രൊഫസര്‍ സൂര്യകാന്ത് യാദവ് പറയുന്നു. സ്ത്രീകളില്‍ 2019 ല്‍ 72 വയസ്സും പുരുഷന്‍മാരില്‍ 69.5 വയസ്സുമായിരുന്നു ആയുര്‍ദൈര്‍ഘ്യം. എന്നാല്‍ 2020 ല്‍ ഇത് സ്ത്രീകളില്‍ 69.8 വയസ്സും പുരുഷന്‍മാരില്‍ 67.5 വയസ്സുമായെന്ന് പഠനത്തില്‍ പറയുന്നുവെന്ന് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ആ കുഞ്ഞിന്റെ മോര്‍ട്ടാലിറ്റി പാറ്റേണ്‍ ഭാവിയിലും മാറ്റമില്ലാതെ തുടരുകയാണങ്കില്‍ എത്ര വര്‍ഷം ജീവിച്ചിരിക്കുമെന്നതിന്റെ ഏകദേശകണക്കിനെയാണ് ആയുര്‍ദൈര്‍ഘ്യമെന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.

പുരുഷന്‍മാരില്‍ കോവിഡ് കൂടുതല്‍ ബാധിച്ചത് 35-69 പ്രായത്തില്‍പ്പെട്ടവരെയാണെന്നും ഇവരിലെ മരണനിരക്ക് കൂടിയതാണ് ആയുര്‍ദൈര്‍ഘ്യത്തില്‍ കുറവുവരാന്‍ ഇടയാക്കിയതെന്നും പഠനത്തില്‍ പറയുന്നുണ്ട്. 145 രാജ്യങ്ങളിലെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡിയില്‍ നിന്നുള്ള ഡാറ്റ, കോവിഡ് ഇന്ത്യ ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസ്, പോര്‍ട്ടല്‍ ഡാറ്റ എന്നിവ വിശകലനം ചെയ്താണ് ഈയൊരു നിഗമനത്തിലെത്തിയത്. കഴിഞ്ഞദശകത്തില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതില്‍ നാം നേടിയെടുത്ത എല്ലാപുരോഗതിയും തുടച്ചുനീക്കപ്പെടുകയാണ് കോവിഡ് മൂലമുണ്ടായതെന്ന് സൂര്യകാന്ത് യാദവ് പറയുന്നു. ഇപ്പോള്‍ രാജ്യത്തെ ജനനസമയത്തെ ആയുര്‍ദൈര്‍ഘ്യം 2010ലേതിന് തുല്യമായ അവസ്ഥയാണ്. ഇത് തിരിച്ചുപിടിക്കാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരുമെന്നുള്ളത് ലോകം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം തന്നെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button