4.48 കോടിരൂപ കൈക്കൂലികൊടുത്ത്, 14.50 കോടിക്ക് നിർമ്മിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ ബലപരിശോധന ചൊവ്വാഴ്ച.

തിരുവനന്തപുരം / കോഴയുടെ പേരിൽ വിവാദമായ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ ബലപരിശോധന വിജിലൻസ് ചൊവ്വാഴ്ച നടത്തും. രാവിലെ 10 മണിക്കാണ് പരിശോധനക്ക് തുടക്കം. തൃശൂർ എൻജിനീയറിങ് കോളജിലെ വിദഗ്ധർ, എറണാകുളം ക്വാളിറ്റി കൺട്രോളർ, പിഡബ്ല്യുഡി ബിൽഡിങ് എക്സിക്യൂട്ടിവ് എൻജിനീയർ തൃശൂർ, തുടങ്ങിയവരടങ്ങുന്ന സംഘമാണ് ബലപരിശോധന കെട്ടിടത്തിന്റെ ബാല പരിശോധന നടത്തുന്നത്. തൂണുകളുടെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് തുടങ്ങിയവ നടത്തുക.
തൃശൂർ എൻജിനീയറിങ് കോളജിലാണ് കോൺക്രീറ്റ് പരിശോധിക്കുന്നത്. കെട്ടിടത്തിന് ഉപയോഗിച്ച കോൺക്രീറ്റിന്റെ സാമ്പിളുകൾ കോർ ടെസ്റ്റിനായി ശേഖരിക്കും. കെട്ടിടത്തിനു വേണ്ടി നിർമ്മിച്ച കോൺക്രീറ്റ് തൂണുകളുടെയും, മൂന്നു റൂഫ് സലാബുകളുടെയും കോൺക്രീറ്റ് സാമ്പിളുകളാണ് ഇതിനായി ശേഖരിക്കേണ്ടത്. സലാബുകളുടെയും, തൂണുകളുടെയും കോൺക്രീറ്റിനു ഉപയോഗിച്ചിരിക്കുന്ന സിമന്റ്, മണൽ, മെറ്റൽ എന്നിവയുടെ അനുപാതവും, ഉപയോഗിക്കപ്പെട്ടിരിക്കുന്ന കമ്പിയും ഇതിലൂടെ അറിയാൻ കഴിയും. ഒപ്പം ഉപയോഗിച്ചിരിക്കുന്ന സാധന സാമഗ്രികൾ ഗുണനിലവാരം ഉള്ളതാണോ എന്നും, ചെലവ് കറക്കുന്നതിനായി കോൺക്രീറ്റിന്റെ അനുപാതം കുറച്ചിട്ടുണ്ടോ എന്നും കോർ ടെസ്റ്റിലൂടെ കണ്ടെത്താനാവും.
യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസൻറ് അനുവദിച്ചു നൽകിയ 18.50 കോടി രൂപയിൽ 14.50 കോടി രൂപ ചെലവാക്കിയാണ് 140 ഫ്ലാറ്റുകൾ നിർമിക്കാൻ പദ്ധതി തയാറാക്കുന്നത്. തദ്ദേശ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിർമ്മിച്ച ഫ്ലാറ്റ് സമുച്ഛവുമായി സർക്കാരിന് യാതൊരു ബന്ധവും ഇല്ലെന്നാണ് ഇപ്പോഴും പറയുന്നത്. 18.50 കോടി രൂപയിൽ 14.50 കോടി രൂപ കഴിച്ച് ബാക്കി തുക ഉപയോഗിച്ചു ആരോഗ്യകേന്ദ്രം നിര്‍മിക്കാനായിരുന്നു പരിപാടി. പദ്ധതിയുടെ പേരിൽ 4.48 കോടിരൂപയാണ് കരാറുകാരനായ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ കൈക്കൂ;ലിയായി നൽകിയത്. നിർമ്മാണത്തിന്റെ ഗുണനിലവാരത്തിൽ വീഴ്ച വരുത്തിയാണ് ഇത്രയധികം തുക കമ്മിഷൻ നൽകിയതെന്നാണ് വിജിലൻസ് ബലമായി സംശയിക്കുന്നത്. 2019 ജൂലൈ 11നാണ് ഇതിനായി കരാർ ഒപ്പുവച്ചത്.