ലൈഫ് ക്രമക്കേട് വടക്കാഞ്ചേരിയിൽ മാത്രം ഒതുങ്ങുന്നതല്ല ; ഇ ഡി റിപ്പോർട്ട് പുറത്ത്.

വടക്കാഞ്ചേരി പദ്ധതിയിൽ മാത്രം ഒതുങ്ങുന്നതല്ല ലൈഫ്മിഷനുമായി ബന്ധപ്പെട്ട ക്രമക്കേടെന്ന് എൻഫോഴ്സ്മെൻ്റ് ഡയക്ടറേറ്റ്. ലൈഫ് മിഷന്റെ മുഴുവൻ കരാറുകളും സംശയകരമെന്ന് ഇ ഡി വ്യക്ത മാക്കി. എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർ ത്തുകൊണ്ട് ഇഡി കൊച്ചി പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഗുരുതര ആരോപണം ഉള്ളത്. മലയാളത്തിലെ ഒരു വാർത്ത ചാനലാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. 36 പ്രൊജക്ടു കളിൽ 26 പദ്ധതികളും രണ്ട് പേർക്ക് മാത്രമാണ് ലഭിച്ചത്. ടെൻഡർ നൽകുന്നതിന് മുമ്പ് തന്നെ ഈ രഹസ്യവിവരങ്ങൾ സ്വപ്നയ്ക്ക് ശിവശങ്കർ കൈമാറിയെന്നും ഈ രഹസ്യവിവരങ്ങൾ ഉപയോഗി ച്ചാണ് സ്വപ്ന കോടികൾ കൈപ്പറ്റിയതെന്നും ഇഡി വ്യക്തമാക്കുന്നു.
ലൈഫ് മിഷൻ പദ്ധതിയിൽ വലിയ രീതിയിലുള്ള തട്ടിപ്പ് നടന്നിട്ടു ണ്ടെന്ന സംശയമാണ് ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. എം.ശിവശങ്കറിനെതിരെ ഗുരുതരമായ ആരോ പണങ്ങളാണ് ഇ.ഡി ഉന്നയിക്കുന്നത്. കോഴ ഇടപാടിന്റെ ഒരു ഗുണ ഭോക്താവാണ് എം ശിവശങ്കരൻ. ഖാലിദ് സ്വപ്നയ്ക്ക് നൽകിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാ യിരുന്നു. ഈ പണമാണ് ലോക്കറിൽ നിന്ന് പിടിച്ചെടുത്തത്. ശിവശങ്കർ ഉൾപ്പെട്ട സാമ്പത്തിക കുറ്റകൃത്യത്തിന് പിന്നിൽ വലിയ രീതിയിൽ വേരൂന്നിയ ഗൂഢാലോചനയുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക നിലയ്ക്ക് ഭീഷണി ഉയർത്തുന്ന കുറ്റകൃത്യത്തിലാണ് ശിവശങ്കർ ഉൾപ്പെട്ടിരിക്കുന്നത്. പൊതുജനവിശ്വാസം സംരക്ഷി ക്കേണ്ട ആൾ ഇത്തരത്തിൽ ചെയ്തത് അതീവഗൗരവത്തോടെ കാണണമെന്നും ഇഡി പറയുന്നു
ലൈഫ് പദ്ധതി കെ ഫോൺ അടക്കം പല പദ്ധതികളിലും സ്വപ്നയെ ശിവശങ്കർ ഇടപെടുത്തിയിട്ടുണ്ട്. കെ ഫോണിന്റെ കാര്യത്തിലും വിവരങ്ങൾ സ്വപ്നയ്ക്ക് കൈമാറിക്കൊടുത്തു. ഇക്കാര്യങ്ങൾ സ്വപ്ന സുരേഷ് ജയിലിൽ വച്ച് നടത്തിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ലൈഫ്, കെ ഫോൺ പദ്ധതികളിലെ അഴിമതിയെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു. ശിവശങ്കറുമായി അടുപ്പമുള്ളവരുടെ പേരുകൾ സ്വപ്നയിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരാൾക്ക് ഡൗൺടൗൺ പദ്ധതിയുമായി ബന്ധമുണ്ട്. സന്തോഷ് ഈപ്പന് കെ ഫോൺ ഉൾപ്പടെയുള്ള പദ്ധതികളും വാഗ്ദാനം ചെയ്തിരുന്നു. സന്തോഷ് ഈപ്പനുമായി ശിവശങ്കർ നിരന്തരം ബന്ധപ്പെട്ടിരു ന്നുവെന്നതിൻ്റെ തെളിവുകളും സ്വപ്ന അന്വേഷണ സംഘത്തിന് വിശദീകരിച്ചിട്ടുണ്ട്. ശിവശങ്കരൻ്റെ ഇടപാടുകൾക്കൊക്കെയും വലിയ തരത്തിൽ വേരൂന്നിയ ഗൂഢാലോചനയുണ്ട്. വടക്കാ ഞ്ചേരിയിൽ നിന്ന് മറ്റ് ലൈഫിലേക്ക് അന്വേഷണം വ്യാപിക്കുമ്പോൾ ശിവശങ്കരനിൽ നിന്ന് ഗൂഡാലോചന ക്കാരിലേക്കുള്ള അന്വേഷണമാ യി അത് മാറും. ഒരാൾക്ക് ഒരു സർക്കാറിനെ മുഴുവൻ കബളിപ്പിച്ച് ഇത്രയേറെ അഴിമതികൾ നടത്താൻ പറ്റുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരാളുടെ തലയിൽ മുഴുവൻ പഴിയും ചാരി രക്ഷപെടാ മെന്ന ചിലരുടെ വ്യാമോഹങ്ങൾക്ക് നേരിടുന്ന തിരിച്ചടിയാവും അത്.