കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലായി.

ആറന്മുള / കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലായി. പരാതിക്കാരന് നിക്ഷേപിച്ച മുഴുവന്‍ പണവും തിരികെ നല്‍കിയതോടെയാണ് ഒത്തുതീര്‍പ്പായത്. ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷനും മിസോറം മുൻ ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെ ആറൻമുള സ്വദേശി നൽകിയ പരാതി തുടർന്ന് പിൻവലിച്ചു.
കുമ്മനമടക്കം ഒൻപതു പേരെ പ്രതികളാക്കിയാണ് ആറന്മുള പൊലീസ് സാമ്പത്തിക തട്ടിപ്പു കേസെടുത്തിരുന്നത്. പാലക്കാട് ഭാരത് ബയോ പൊളിമർ കമ്പനിയിൽ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് ആറൻമുള സ്വദേശിയും കുമ്മനത്തിന്റെ മുൻ പി.എയുമായ പ്രവീൺകുമാർ 28.75 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. കുമ്മനം ഈ സാമ്പത്തിക ഇടപാടിൽ ഇടപെടുകയോ പണം കൈപ്പ റ്റുകയോ ചെയ്തിരുന്നില്ല. ആറന്മുള പുത്തേഴത്ത് ഇല്ലം സി ആർ ഹരികൃഷ്ണനാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. എന്നാൽ കുമ്മനത്തിനെ പോലീസ് രാഷ്ട്രീയ താൽപര്യങ്ങൾക്കായി പ്രതിയാ ക്കുകയായിരുന്നു. കുമ്മനത്തെ പ്രതിയാക്കി എന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ പാർട്ടി നേതൃത്വം പരാതിക്കാരനുമായി സംസാ രിച്ച് കേസ് ഒത്തുതീർപ്പിലെത്തിക്കുകയായിരുന്നു. നൽകിയ മുഴുവൻ പണവും പരാതിക്കാരന് തിരികെ ലഭിച്ചതിനെ തുടർന്നാണ് പരാതി പിൻവലിച്ചതെന്നാണ് വിവരം.