BusinessCovidCrimeKerala NewsLatest NewsLaw,
ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കച്ചവടം. 2000 രൂപ പിഴ ചുമത്തി പോലീസ്.
പാലക്കാട്: ലോക്ഡൗണില്‍ പലചരക്കുകടയ്ക്ക് മുന്നില്‍ അഞ്ചു പേര്‍ കൂടി നിന്നതിന് കടയുടമയ്ക്ക് 2000 രൂപ പിഴി ചുമത്തി പോലീസ്. തച്ചനാട്ടുകര പഞ്ചായത്തിലെ മാങ്കടക്കുഴിയന്‍ അബ്ബാസിനാണ് പോലീസ് പിഴി ചുമത്തിയത്.
ലോക്ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ പ്രദേശത്തെ കട ഉടമയ്‌ക്കെതിരെയാണ് പിഴ ചുത്തിയിരിക്കുന്നത്. കോവിഡ് മാനദഢം പാലിച്ച് കടയ്ക്ക് മുന്നില്‍ ഇത്ര പേര്‍ നില്ക്കരുതെന്ന നിര്‍ദേശത്തെ മറികടന്നാണ് അബ്ബാസ് കട നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ താന്‍ കോവിഡ് മാനദഢം പാലിച്ച് കടയ്ക്ക് മുന്നില്‍ കയര്‍ കെട്ടി വേര്‍തിരിച്ചിരുന്നെന്നും കടയ്ക്ക് പുറത്താണ് ആളുകള്‍ നിന്നതെന്നുമാണ് അബ്ബാസ് പറയുന്നത്.
കൂടാതെ കോവിഡില്‍ വലഞ്ഞിരിക്കുമ്പോള്‍ ഇത്രയും രൂപ പിഴ ചുമത്തുന്നത് നീതി രഹിത നിലപാടാണെന്നും കടക്കാരന്‍ പറയുന്നു.