CovidLatest NewsNational
പ്രധാനമന്ത്രിയുടെ മാതാവ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെന്‍ മോദി കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
“എന്‍റെ അമ്മ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. വാക്‌സിനെടുക്കാന്‍ യോഗ്യരായ ആളുകള്‍ ചുറ്റിലുമുണ്ടെങ്കില്‍ അവരെ പ്രോത്സാഹിപ്പിക്കണമെന്നും സഹായിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു- ” മോദി ട്വീറ്റ് ചെയ്തു .
വാക്സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രിയും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് എയിംസില്‍ വെച്ചായിരുന്നു പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് വാക്‌സിനെടുത്തതിന് പിന്നാലെ മോദി നിര്‍ദ്ദേശിച്ചിരുന്നു .