ലൈഫ് മിഷൻ സർക്കാർ ഭയന്നു, വിജിലൻസ് ഒർജിനൽ ഫയലുകൾ മാറ്റുന്നു,

ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപെട്ടു കേസ് രജിസ്റ്റർ ചെയ്ത സി ബി ഐ അന്വേഷണം ആരംഭച്ചിരിക്കെ,
അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് ശേഖരിച്ചുമാറ്റുന്നു. പദ്ധതിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഫയലുകളടക്കമാണ് ലൈഫ് മിഷന് ഓഫീസില്‍ നിന്ന് വിജിലന്‍സ് അന്വേഷണസംഘം ശേഖരിച്ചിരിക്കുന്നത്. ഫയലുകൾ തേടി സി ബി ഐ എത്തുമെന്ന് ഭയന്നാണ് വിജിലന്‍സിനെ കൊണ്ട് ഫയല്‍ മാറ്റിയതെന്ന് പ്രതിപക്ഷം ഇതിനിടെ ആരോപനാം ഉന്നയിച്ചു.
ലൈഫ് ക്രമക്കേട് അന്വേഷണത്തില്‍ വിജിലന്‍സ് ഫയലുകൾ ശേഖരിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. പ്രാഥമിക അന്വേഷണ ഘട്ടത്തിൽ അസ്സൽ രേഖകൾ ഒരു സംസ്ഥാന തല അന്വേഷണ ഏജൻസി ശേഖരിക്കാൻ പാടില്ല. എന്നാൽ ലൈഫ് ക്രമക്കേടിൽ വിജിലൻസ് ഇപ്പോൾ ശേഖരിച്ചത് അസ്സൽ രേഖകളാണ്. ഇങ്ങനെയൊരു കീഴ്വഴക്കമില്ലെന്ന് വിജിലൻസ് മുൻ അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ശശീന്ദ്രൻ ഒരു ന്യൂസ് ചാനലിനോട് പറഞ്ഞിട്ടുണ്ട്. കേസെടുത്താൽ മാത്രമേ വിജിലൻസിന് അസ്സൽ രേഖകൾ ശേഖരിക്കാൻ അധികാരവും അവകാശവും ഉള്ളൂ.
ലൈഫ് കോഴ വിവാദത്തിൽ നടക്കുന്ന പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വെള്ളി ശനി ദിവസങ്ങളിലായി വിജിലന്‍സ് ശേഖരിച്ചത്. തിരുവനന്തപുരത്തെ ലൈഫ് മിഷന് ഓഫീസില്‍ നിന്ന് 320 പേജുകളടങ്ങുന്ന രണ്ട് ഫയലുകള്‍ അന്വേഷണസംഘം തൃശ്ശൂരിലേക്ക് കൊണ്ടുപോയി. പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അനുമതി പത്രങ്ങളും, ചെലവഴിച്ച തുകയുടെ രേഖകളുമാണ് ഇതില്‍ ഉള്ളത്. വിജിലന്‍സ് ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സെക്രട്ടറിയേറ്റിലെ തദ്ദേശസ്വയം ഭരണ വകുപ്പ് ഓഫീസില്‍ നിന്ന് വിജിലന്‍സ് ചില ഫയലുകള്‍ ശേഖരിച്ചിരുന്നതാണ്. കോട്ടയം വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രാഥമിക അന്വേഷണത്തില്‍ ലൈഫ് മിഷനില്‍ യുഎഇയിലെ റെഡ്ക്രസന്റ് യൂണിടാകുമായി നടത്തിയ കരാറാണ് വിജിലൻസ് പ്രധാനമായും പരിശോധിക്കുന്നത്.
ഒരു വിദേശ ഏജൻസിയുമായും, വിദേശരാജ്യവുമായും ബന്ധമുള്ള അഴിമതിയെപ്പറ്റിയുള്ള ഇത്തരം ഒരു കേസ് അന്വേഷിക്കാൻ വിജിലെൻസിനു കഴിയുകയില്ലെന്നിരിക്കെ, കേസിൽ കുടുങ്ങാനിടയുള്ളവരുടെ രക്ഷക്കായി സി ബി ഐ യുടെ അന്വേഷണം ഉണ്ടാകുമെന്നു അറിയുന്നതോടെയാണ് വിജിലെൻസ് അന്വേഷണം സർക്കാർ പ്രഖ്യാപിക്കുന്നത്. മറ്റുരാജ്യങ്ങളുമായി ബന്ധപ്പെട്ട ഇത്തരം കേസുകൾ രാജ്യത്ത് സി ബി ഐ പോലുള്ള അന്വേഷണ ഏജൻസികൾ മാത്രം അന്വേഷിക്കുന്ന കീഴ്വഴക്കം നിലനിൽക്കെ, ഇരുട്ടിവെളുക്കും മുൻപ് സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിക്കുന്നതും, കേസെടുക്കും മുൻപ് ഒർജിനൽ ഫയലുകൾ വിജിലെൻസ് ശേഖരിച്ചിരിക്കുന്നതും,
കൂടുതൽ ദുരൂഹതകൾക്ക് ഇടയാക്കുകയാണ്.