ബാല വിവാഹിതനായോ? മറുപടിയുമായി ശ്രീശാന്ത്
ചെന്നൈ: തമിഴ് സ്വദേശിയാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നായകനും സഹനടനും വില്ലനുമൊക്കെയായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ബാല. ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ടായിരുന്നു.
അതിന് ആക്കം കൂട്ടുന്ന തരത്തിലെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ശ്രീശാന്തും ഭാര്യയുടെയും കൂടെ ബാലയും സുഹൃത്തും ഡോക്ടറുമായ എലിസബത്തും നില്‍കുന്ന ചിത്രങ്ങള്‍ ബാല തന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
മികച്ച സായാഹ്നം. ബാല അണ്ണനും ഭാര്യയ്ക്കും എന്റെ പ്രിയ പത്‌നിക്കുമൊപ്പം എന്ന് ക്രിക്കറ്റ് താരം ശ്രീഷാന്ത് പറയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുന്നത്. ഇതിലൂടെ ബാലയുടെ വിവാഹം കഴിഞ്ഞോ എന്ന ആശങ്കയിലാണ് ആരാധകര്‍ അതേ സമയം ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അതേസമയം ട്രൂ ലവ് ബിഗിന്‍സ് എന്നെഴുതി വധുവിന് ഒപ്പം ബാഡ്മിന്റണ്‍ കളിക്കുന്ന ചിത്രങ്ങള്‍ താരം തന്നെ പങ്കുവച്ചിരിക്കുകയാണ്. സെപ്തംബര്‍ 5 ന് വിവാഹം നടക്കും എന്ന സൂചനയും ബാല നല്‍കിയിരുന്നു.
2010 ല്‍ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃതയുമായി താരത്തിന്റെ വിവാഹം നടന്നതും 2016 ല്‍ വിവാഹ ബന്ധം തകര്‍ന്നതും തുടര്‍ന്നുണ്ടായ വിവാദവും എല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്.