ഓണദിവസങ്ങളില്‍ കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന: 10 ദിവസത്തിനിടെ വിറ്റത് 750 കോടിയുടെ മദ്യം
തിരുവോണത്തിനോടനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളില്‍ മദ്യവില്‍പ്പനയിലുണ്ടായത് റെക്കോര്‍ഡ വില്‍പ്പന്. 750 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 70 ശതമാനം വില്‍പ്പന നടന്നത് ബെവ്കോ ഔട്ട്ലെറ്റുകളിലാണ്. ബെവ്കോയാണ് ഇക്കാര്യം അറിയിച്ചത്. 30 ശതമാനം വില്‍പ്പന ബാറുകളിലാണ് നടന്നത്. കോവിഡ് 19 ഭീഷണിക്കിടയിലും ഉത്രാട ദിനത്തില്‍ മാത്രം 85 കോടിയുടെ മദ്യമാണ് സംസ്ഥാന വ്യാപകമായി വിറ്റഴിഞ്ഞത്.
ആദ്യമായി ഒരു ഔട്ട്‌ലെറ്റില്‍ മാത്രം ഒരു കോടിയിലധികം രൂപയുടെ മദ്യം വിറ്റു. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ഷോപ്പിലാണ് 1.04 കോടിയുടെ മദ്യം ഉത്രാട ദിനത്തില്‍ വിറ്റത്. ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റാണ് മദ്യവില്‍പ്പനയില്‍ രണ്ടാമത് എത്തിയത്. 96 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. സംസ്ഥാനത്തെ 260 ഔട്ട്‌ലെറ്റുകള്‍ വഴിയാണ് ഇത്തവണ മദ്യ വില്‍പ്പന നടന്നത്. അതേസമയം, കൊവിഡ്-19 കേസുകള്‍ മൂലം പ്രാദേശിക നിയന്ത്രണങ്ങള്‍ നിലനിന്ന പ്രദേശങ്ങളിലെ അഞ്ച് ഔട്ട്‌ലെടുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല.
കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെയിലും സംസ്ഥാനത്ത് ഏറ്റവുമധികം വില്‍പ്പന നടന്നത് ബ്രാന്റിയാണ്. സംസ്ഥാനത്തെ ബെവ്ക്കോയിലും ബാറിലുമായി 105 കോടിയുടെ മദ്യ വില്‍പ്പന നടന്നു. 75 ശതമാനം വില്‍പ്പനയും ബെവ്കോ മുഖേനെയാണ് നടന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നടന്ന ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ 10 ലക്ഷം രൂപയ്ക്കടുത്താണ് വരുമാനം.
തിരക്ക് കുറയ്ക്കാന്‍ 181 അധിക കൗണ്ടറുകള്‍ ബെവ്‌കോ തുറന്നിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍ തുറന്ന് പ്രവര്‍ത്തിച്ചത്. തിരുവോണ ദിവസമായ ശനിയാഴ്ച മദ്യ വില്‍പ്പന ശാലകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നിരുന്നില്ല. തിരക്ക് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എക്സൈസ് കമ്മീഷണറാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.