ഇളവുകളില്‍ ബെവ്‌കോ പെടില്ല. ഞായറാഴ്ച അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മദ്യശാലകള്‍ തുറക്കില്ലെന്ന് ബെവ്‌കോ. ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസത്തേക്കു ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രത്യേക ഇളവുകള്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പുറത്തിറക്കിയ ഉത്തരവില്‍ മദ്യശാലകള്‍ തുറക്കുന്നതിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ബെവ്കോ തുറക്കില്ലെന്ന് അറിയിച്ചത്.
മദ്യശാലകള്‍ തുറക്കുമെന്നായിരുന്നു ബെവ്‌കോ നേരത്തേ അറിയിച്ചിരുന്നത്. കോവിഡ് ടി പി ആര്‍ നിരക്ക് നോക്കിയാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുക. എ,ബി,സി വിഭാഗത്തിലുള്ള (ടിപിആര്‍ 15 വരെ) പ്രദേശങ്ങളില്‍ അവശ്യസാധന കടകള്‍ക്കു പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നീ വ്യാപാര സ്ഥാപനങ്ങള്‍ക്കും രാത്രി 8 വരെ തുറക്കാന്‍ അനുമതിയുണ്ട്.
എ, ബി വിഭാഗങ്ങളില്‍ ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം.എന്നാല്‍ !രു ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ച സ്റ്റാഫുകളെ ഉപയോഗിച്ച് മാത്രമേ ഷോപ്പ് തുറക്കാന്‍ പറ്റു. സീരിയല്‍ ഷൂട്ടിങ് അനുവദിച്ചപോലെ എ, ബി വിഭാഗത്തില്‍ കര്‍ക്കശമായ നിയന്ത്രണത്തോടെ സിനിമാ ഷൂട്ടിങ് അനുവദിക്കും.
എ, ബി വിഭാഗത്തില്‍പ്പെടുന്ന സ്ഥലങ്ങളിലെ ഇലക്ട്രോണിക് ഷോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പ് തുടങ്ങിയവയ്ക്കു രാവിലെ 7 മുതല്‍ 8 വരെ പ്രവര്‍ത്തിക്കാം.