CrimeKerala NewsLatest NewsLaw,
180 കുപ്പി വിദേശമദ്യം കടത്താന്‍ ശ്രമിച്ചു; മാഹി സ്വദേശി പിടിയില്‍
തൃശ്ശൂര്‍: 180 കുപ്പി വിദേശമദ്യവുമായി മാഹി സ്വദേശിയെ എക്സൈസ് സംഘം പിടികൂടി . 135 ലിറ്റര്‍ വരുന്ന 180 കുപ്പി മദ്യം മാഹിയില്‍ നിന്നും തൃശൂരിലേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച മാഹി സ്വദേശി രാജേഷാണ് എക്സൈസിന്റെ വലയിലായത്.
എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മനോജ്കുമാര്‍. കോലഴി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജുദാസ്, ഇന്റലിജന്‍സ് ഓഫീസര്‍മാരായ ഷിബു.കെ എസ്, സതീഷ് ഒ എസ്, മോഹനന്‍ ടിജി, ലോനപ്പന്‍ കെ.ജെ, പ്രിവന്റീവ് ഓഫീസര്‍മാരായ സുധീരന്‍ എന്നിവരാണ് ഇയാളെ അറസ്റ്റു ചെയ്തത്.
മാഹിയില്‍ നിന്നും തൃശൂര്‍, തലോര്‍ ഭാഗങ്ങളിലേക്ക് മദ്യ കടത്തു നടത്തുന്നതായുള്ള വിവരം എക്സൈസ് ഇന്റലിജന്‍സിന് നേരത്തെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രാജേഷ് പിടിക്കപ്പെട്ടത്.