മദ്യശാലകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു.
തിരുവനന്തപുരം: കേരളത്തിലെ മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തില്‍ പുതിയ ക്രമീകരണം. ഇന്ന് മുതല്‍ മദ്യശാലകള്‍ രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ പ്രവര്‍ത്തിക്കാം.
ഓണം അടുത്തിരിക്കുകയാണെന്നും അതിനാല്‍ ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രണ വിധേയമാക്കാനാണ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കടകളില്‍ പോകാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ, കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാഫലമോ വേണമെന്ന നിബന്ധന വയ്ക്കുമ്പോള്‍ എന്തു കൊണ്ട് മദ്യശാലകളിലും കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റോ, ആര്‍ടിപിസിആര്‍ ഫലമോ നിര്‍ബന്ധമാക്കുന്നില്ല എന്ന ചോദ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു.
കോവിഡ് നിയന്ത്രിണം മദ്യശാലകളിലും ഏര്‍പ്പെടുത്തിയാല്‍ തിരക്ക് കുറയുമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കിയിരുന്നു. എന്നാല്‍ ഏഴ് മണിവരെയായിരുന്നു മദ്യശാലകളുടെ പ്രവര്‍ത്തി സമയം കൂട്ടി തരണമെന്ന ബെവ്‌കോ എംഡിയുടെ കത്തിനടിസ്ഥാനമായാണ് മദ്യശാലകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചത്.