keralaKerala NewsLatest News

സംസ്ഥാനത്തെ മദ്യശാലകളിൽ നാളെ മുതൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കൽ ആരംഭിക്കും, പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവർ 20 രൂപ അധികം നൽകണം

സംസ്ഥാനത്തെ മദ്യശാലകളിൽ നാളെ മുതൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കൽ ആരംഭിക്കും. ആദ്യഘട്ടമായി തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഔട്ട്‌ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി. പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കൾ 20 രൂപ അധികം നൽകേണ്ടതുണ്ടാകും. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ ഈ തുക മടക്കി നൽകും. പദ്ധതി വിജയകരമെങ്കിൽ ജനുവരി മുതൽ സംസ്ഥാനത്തെ 285 ഔട്ട്‌ലെറ്റുകളിലേക്കും വ്യാപിപ്പിക്കും.

ഗ്ലാസ്, പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വാങ്ങുന്നവർക്ക് 20 രൂപയുടെ ‘ഡെപ്പോസിറ്റ്’ സംവിധാനമാണ് ബെവ്കോ നടപ്പാക്കുന്നത്. ബെവ്കോ സ്റ്റിക്കർ പതിച്ച കുപ്പികൾ ആരായാലും തിരികെ എത്തിക്കാമെന്നും, സ്റ്റിക്കർ വ്യക്തമായി കാണുന്ന നിലയിലായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

പരിസ്ഥിതി സംരക്ഷണ ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിതെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. 20 രൂപയുടെ ഡെപ്പോസിറ്റ് മദ്യവിലയിൽ ചേർക്കുന്നതല്ലെന്നും, ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ മുഴുവൻ തുകയും ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഓണകാലത്ത് സംസ്ഥാനത്ത് ബെവ്കോ 920.74 കോടിയുടെ മദ്യം വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റത് 842.07 കോടിയായിരുന്നു. 78 കോടിയുടെ വർധനവാണ് ഇത്തവണ ഉണ്ടായത്. കണക്കനുസരിച്ച് കൊല്ലം ആശ്രാമം, കരുനാഗപ്പള്ളി, തിരുവനന്തപുരം പവർഹൗസ് സമീപമുള്ള ഔട്ട്‌ലെറ്റുകളിലാണ് ഏറ്റവും കൂടുതൽ വിൽപ്പന രേഖപ്പെടുത്തിയത്.

Tag: Liquor stores in the state will start collecting plastic bottles from tomorrow, and those who buy alcohol in plastic bottles will have to pay an additional Rs 20

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button