keralaKerala NewsLatest News

ഓൺലെെനിൽ മദ്യം വിൽക്കില്ല; തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദം വേണ്ടെന്ന നിലപാടിൽ സർക്കാർ

സർക്കാർ മദ്യത്തിന്റെ ഡോർ ഡെലിവറി ശുപാർശ തള്ളി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യങ്ങളിൽ വിവാദങ്ങൾക്ക് ഇടവരാതിരിക്കാൻ വേണ്ടിയാണ് തീരുമാനം. ബാർ ഉടമകളും വീട്ടിലെത്തിച്ച് മദ്യം വിൽക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

സംസ്ഥാനത്ത് ഓൺലൈൻ വഴി മദ്യം വിൽക്കാൻ ബെവ്കോ മുന്നോട്ട് വന്നിരുന്നു. ഇതുസംബന്ധിച്ച വിശദമായ ശുപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ചിരുന്നു. വരുമാനം വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ബെവ്കോ മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിരുന്നു. സ്വിഗ്ഗി പോലുള്ള ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളും താത്പര്യം പ്രകടിപ്പിച്ചിരുന്നു.

മൂന്നു വർഷങ്ങൾക്ക് മുൻപും ഓൺലൈൻ മദ്യവിൽപ്പനക്ക് അനുമതി തേടിയിരുന്നെങ്കിലും, സർക്കാർ അന്നും അത് നിരസിച്ചിരുന്നു. ശുപാർശ പ്രകാരം 23 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ ഓൺലൈനിലൂടെ മദ്യം വാങ്ങാൻ കഴിയൂ. വിതരണത്തിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നിർബന്ധമാണ്. വിൽപ്പന വർധിപ്പിക്കാനായി വിനോദസഞ്ചാരികൾ ഉൾപ്പെടെ ഉപയോഗിക്കാവുന്ന കുറവ് വീര്യമുള്ള മദ്യം പുറത്തിറക്കാനും വിദേശ ബിയർ വിൽപ്പനക്കും അനുമതി നൽകണമെന്നും ബെവ്കോ നിർദ്ദേശിച്ചിരുന്നു.

Tag; Liquor will not be sold online; Government insists it does not want controversy in an election year

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button