Latest News
ഓഗസ്റ്റ് 23 മുതല്‍ സ്കൂളുകള്‍ തുറക്കാനൊരുങ്ങി കര്‍ണ്ണാടക
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ട സ്കൂളുകള്‍ തുറക്കാനൊരുങ്ങി കര്‍ണ്ണാടക. ഓഗസ്റ്റ് 23 മുതല്‍ ക്ലാസ്സ് ആരംഭിക്കാനാണ് തീരുമാനം.
23 മുതല്‍ 9,10,11,12 ക്ലാസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രൈമറി സ്കൂളുകളും എട്ടാം ക്ലാസും വീണ്ടും തുറക്കുന്നത് സംബന്ധിച്ചുളള തീരുമാനം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും ഉണ്ടാകുക.
സ്കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. കേരളത്തിലെയും മഹാരാഷ്ട്രയിലെയും അതിര്‍ത്തി ജില്ലകളില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും രാത്രി 10 മണിക്ക് പകരം രാത്രി 9.00 മുതല്‍ രാത്രി കര്‍ഫ്യൂ നടപ്പാക്കാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.