ലോൺ തട്ടിപ്പ് കേസ്; അനിൽ അംബാനിക്കെതിരെ ഇഡി നടപടി

അനിൽ അംബാനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി. ലോൺ തട്ടിപ്പ് കേസിൽ 3084 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടി. റിലയൻസിന്റെ അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഡൽഹിയിലെ 40 ഇടങ്ങളിലെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തു.
20 ബില്യൺ ഡോളർ വിലമതിക്കുന്ന ബാങ്ക് ഫണ്ടുകൾ ദുരുപയോഗം ചെയ്തതായി ആരോപിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസിയുടെ നടപടി. ബാന്ദ്ര (പടിഞ്ഞാറ്) പാലി ഹില്ലിലുള്ള വസതി, ന്യൂഡൽഹിയിലെ റിലയൻസ് സെന്റർ സ്വത്ത്, ഡൽഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ (കാഞ്ചീപുരം ഉൾപ്പെടെ), കിഴക്കൻ ഗോദാവരി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒന്നിലധികം സ്വത്തുക്കൾ ഇഡി അന്വേഷണ വിധേയമായി കണ്ടുകെട്ടി.
ലോൺ തട്ടിപ്പുമായി സമാഹരിച്ച പണം സെൽ കമ്പനികളിലേക്കും ഗ്രൂപ്പിന്റെ സ്വന്തം കമ്പനികളിലേക്കും വഴിതിരിച്ചുവിട്ടു ദുരുപയോഗം ചെയ്തു എന്നാണ് ആരോപണം. ജൂലൈ മുതൽ അംബാനിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഗ്രൂപ്പ് കമ്പനികളുടെയും മുംബൈയിലെ വീട് ഉൾപ്പെടെ നിരവധി തവണ ഇഡി റെയ്ഡ് നടത്തിയിരുന്നു.
Tag: Loan fraud case; ED action against Anil Ambani, loan case



