പശ്ചിമബംഗാളില്‍ വോട്ടെടുപ്പിനിടെ ആക്രമണം; 5 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ഹൂഗ്ളി: നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന പശ്ചിമബംഗാളില്‍ പരക്കെ ആക്രമണം. കൂച്ച്‌ബിഹാര്‍ ജില്ലയിലുണ്ടായ ബിജെപി-തൃണമൂല്‍ സംഘര്‍ഷത്തിലും വെടിവെപ്പിലും അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒരു പോളിംങ് ഏജന്‍റിനെ ബൂത്തില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുവന്ന് വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.
ഹൂഗ്ളിയിലും വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. ബിജെപി എംപിയും സ്ഥാനാര്‍ത്ഥിയുമായ ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനത്തിനു നേരെ ആക്രമണം നടന്നു. മറ്റ് ചിലയിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. മിക്കയിടങ്ങളിലും തൃണമൂല്‍ ആണ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതെന്ന് ആരോപണം.
നോര്‍ത്ത് ഹൗറയില്‍ ബോംബ് സ്ഫോടനമുണ്ടായെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല. പൊലീസ്. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സുരക്ഷയ്ക്ക് 789 കമ്ബനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ, കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി.