തദ്ദേശ തിരഞ്ഞെടുപ്പ് 3951 ബൂത്ത് കുറയും

തിരുവനന്തപുരം : സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ വർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണം കൂടുമ്പോൾ പോളിംഗ് ബൂത്തുകളുടെ എണ്ണം കുറയും. തദ്ദേശപൊതുതിരഞ്ഞെടുപ്പിനായി 1712 വാർഡുകൾ കൂട്ടി ച്ചേർത്തതിനു പിന്നാലെ 3951 പോളിങ് ബൂത്തുകൾ നിർത്തലാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു.ചെലവു കുറയ്ക്കുന്നതിൻ്റെ ഭാഗമായാണു നടപടി. പഞ്ചായത്തുകളിൽ ഒരു വോട്ടർ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കായി 3 വോട്ടുകൾ രേഖപ്പെടുത്തേണ്ട സാഹചര്യമുള്ളപ്പോഴാണിത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 34,710 പോളിങ് ബൂ ത്തുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 30,759 ആക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു പോളിങ് ബൂത്തിൽ 1200 (പഞ്ചായത്ത്), 1500 (നഗരസഭ) എന്ന ക്രമത്തി ലായിരുന്നു വോട്ടർമാർ. ഇക്കുറി 1300, 1600 എന്നി ങ്ങനെയാകും. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തു കോവിഡ് പരിഗണിച്ചാണ് വോട്ടർമാരുടെ എണ്ണം നിശ്ചയിച്ചതെന്നാണ് കമ്മിഷന്റെ വിശദീകരണം. ഓരോ ബൂത്തിലും വോട്ടർമാരുടെ എണ്ണം കൂട്ടിയ തു പുനഃപരിശോധിക്കണമെന്ന് കോൺഗ്രസും സി പിഎമ്മും ബിജെപിയും മുസ്ലിംലീഗും ഉൾപ്പെടെയു ള്ള രാഷ്ട്രീയകക്ഷികൾ ആവശ്യപ്പെട്ടു.കരട് വോട്ടർപട്ടിക 23നും അന്തിമപട്ടിക ഓഗ സ്റ്റ് 30നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് പട്ടികയെക്കുറിച്ച് ആക്ഷേപ ങ്ങൾ 23 മുതൽ ഓഗസ്റ്റ് 7 വരെ ഓൺലൈ നായി നൽകാം. യോഗ്യതാ തീയതിയായ 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയ സ്സ് പൂർത്തിയായവർക്കു പട്ടികയിൽ പേരു ചേർക്കാം. കരട് പട്ടിക കമ്മിഷന്റെ വെബ്സൈറ്റിലും (www.sec.kerala.gov.in) തദ്ദേശ സ്ഥാപനത്തിലും വില്ലേജ്, താലൂക്ക് ഓഫിസുകളിലും ലഭിക്കും.