Editor's ChoiceKerala NewsLatest NewsLocal NewsNewsPolitics

തദ്ദേശ തെരഞ്ഞെടുപ്പ്: മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ.

തിരുവനന്തപുരം / തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പാലിക്കേ ണ്ട മാർഗനിർദ്ദേശങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തി റക്കി. സമുദായങ്ങൾ, ജാതികൾ, ഭാഷാ വിഭാഗങ്ങൾ എന്നിവ തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ മൂർച്ചിക്കുന്നതിനിടയാക്കുന്ന പ്രവർ ത്തനങ്ങൾ ഉണ്ടാകരുത്, മറ്റ് പാർട്ടികളെക്കുറിച്ചുള്ള വിമർശനം നയപരിപാടികളെക്കുറിച്ച് മാത്രമാകണം, എതിർ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം തെളിവില്ലാത്ത ആ­രോപണങ്ങൾ എതിർകക്ഷിയെക്കുറിച്ചോ അവരുടെ പ്രവർത്തകരെ പറ്റിയോ ഉന്നയിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കമ്മിഷന്‍ നല്‍കി. സ്ഥാനാർത്ഥിക്ക് ഇരുചക്ര വാഹനമുൾപ്പടെ എത്ര വാഹനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉപയോഗിക്കാം. വരണാധികാരി നൽകുന്ന പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കണം.

സുരക്ഷാ അധികാരികൾ നിഷ്കർഷിച്ചിട്ടുണ്ടെങ്കിൽ മാത്രമേ പകരം വാഹനമായി ഒന്നിൽ കൂടുതൽ വാഹങ്ങൾ ഉപയോഗിക്കാൻ പാടു ള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങളോ (സർക്കാർ/ എയ്ഡഡ്/ അൺ എയ്ഡഡ്) അവയുടെ കളിസ്ഥലേമോ രാഷ്ട്രീയ കക്ഷികൾക്ക് റാലിക്കോ തെരഞ്ഞെടുപ്പ പ്രചാരണത്തിനോ ഉപയോഗിക്കാൻ പാടില്ല. ആരാധനാലയങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയാക്കരുത്. പൊതുസ്ഥലത്ത് നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായി പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാം. സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലും പ്രചാരണ സാമഗ്രികൾ സ്ഥാപിക്കുന്നതിനും ചുമരെഴുതുന്നതിനും ഉടമയുടെ രേഖാമൂലമുള്ള അനുമതിപത്രം വാങ്ങേണ്ടേതാണ്. ഇത് വരണാധി കാരിയുടേയോ അധികാരപ്പെട്ട ഉദ്യോഗസ്ഥന്റെയോ മുൻപാകെ മൂന്ന് ദിവസത്തിനകം സമർപ്പിക്കണം.

സ്ഥാനാർത്ഥിയുടെ ഫോട്ടോ, ചിഹ്നം ആലേഖനം ചെയ്ത തൊപ്പി, മുഖംമൂടി, മാസ്ക് എന്നിവ ഉപയോഗിക്കാം. പ്രചാരണത്തിനായി സിനിമ, ടെലിവിഷൻ, സാമൂഹ്യമാധ്യമങ്ങൾ എന്നിവ ഉപയോഗി ക്കാം. എന്നാൽ പൊതുപ്രചാരണം അവസാനിച്ച ശേഷം ഇവയിലൂ ടെയുള്ള പ്രചാരണം പാടില്ല. പൊതുയോഗം നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പൊലീസ് അധികാ രിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. ഉച്ചഭാഷിണി ഉപയോഗത്തിനും അനുമതി ആവശ്യമാണ്. രാത്രി പത്തു മുതൽ രാവിലെ ആറുവരെ പൊതുയോഗം, ജാഥ, ഉച്ചഭാഷിണി ഉപയോഗം എന്നിവ പാടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button