മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടില്ല; എംഎല്‍എ കെ പി മോഹനന് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം
കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനന് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം. പ്രദേശത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടില്ലെന്ന് ആരോപിച്ച വാക്കുതര്‍ക്കമാണ് എംഎല്‍എയ്ക്ക് എതിരായ കയ്യേറ്റ ശ്രമത്തില്‍ കലാശിച്ചത്.
പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകുന്നു എന്ന പ്രശ്‌നം ഉന്നിയിച്ച് നാട്ടുകാര്‍ പ്രതിഷേധം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് അംഗന്‍വാടി ഉദ്ഘാടനത്തിനായി കെ പി മോഹനന്‍ എംഎല്‍എ പെരിങ്ങത്തൂരില്‍ എത്തിയത്. പ്രതിഷേധക്കാര്‍ക്കിടയിലൂടെ എംഎല്‍എ നടന്നു പോയപ്പോള്‍ ആയിരുന്നു വാക്കേറ്റവും കയ്യേറ്റ ശ്രമവും അരങ്ങേറിയത്.
മാലിന്യ പ്രശ്‌നം നാട്ടുകാര്‍ അറിയിച്ചിട്ടും പ്രതിഷേധത്തെ വേണ്ടവിധം എംഎല്‍എ പരിഗണിച്ചില്ല എന്നതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. സ്ഥലത്ത് എത്തിയ കെ പി മോഹനൻ എം എൽ എയെ അവിടേക്ക് കയറ്റി വിടാതെ സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ തടയുകയായിരുന്നു. ഇതിനിടെയിൽ കടന്നുപോകാൻ ശ്രമിച്ച എംഎൽഎയ്ക്കു നേരെയാണ് കൈയേറ്റമുണ്ടായത്. സംഭവത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Tag: Locals attempt to attack MLA KP Mohanan for not intervening to solve the garbage problem