പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രാത്രിയിൽ ബൈക്കിൽ സ്വന്തം വീട്ടിലെത്തിച്ച് യുവാവ് പീഡിപ്പിച്ചു വന്നത് ഒരു വർഷക്കാലം.

കോട്ടയം/അച്ഛനമ്മമാർ ഉറങ്ങുമ്പോൾ വരും. ബൈക്ക് വീടിനും വളരെ ദൂരെ നിർത്തും. ജനലരികിൽ എത്തി വിളിച്ചു കൂട്ടികൊണ്ടുപോകും. പലനാൾ ബൈക്കിലെത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു വന്ന പതിനെട്ടുകാരൻ ഒരു നാൾ ഇപ്പോൾ കുടുങ്ങി. ഈ വിരുതന്റെ നാടകം ഒരു വർഷമായി ആരും അറിഞ്ഞിരുന്നില്ല. പ്രേമം നടിച്ച് വശത്താക്കിയാണ് പെൺകുട്ടിയെ യുവാവ് രാത്രിയിൽ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് പീഡിപ്പിച്ചു വന്നത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രാത്രിയിൽ ബൈക്കിലെത്തി സ്വന്തം വീട്ടിലെത്തിച്ച് യുവാവ് തുടർച്ചയായി പീഡിപ്പിച്ചു വന്നത് കഴിഞ്ഞ ഒരു വർഷക്കാലം. രഹസ്യമായി വീട്ടിലെത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി രാത്രികാല ജീവിതം നടത്തിവന്ന ഇടുക്കി ചേലച്ചുവട്ടിലുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെൺകുട്ടിയുടെ വീട്ടിൽ എല്ലാവരും ഉറക്കത്തിലാവുമ്പോൾ ബൈക്കിലെത്തുന്ന ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു പതിവ്. രാത്രി പത്തു മണിക്കു ശേഷം പെൺകുട്ടിയുടെ വീടിന് സമീപം കുറ്റിക്കാട്ടിലേക്ക് ബൈക്ക് ഇറക്കി നിർത്തിയ ശേഷം പെൺകുട്ടിയെ കൂട്ടിവന്ന് പിറകിലിരുത്തി സ്വന്തം വീട്ടിലേക്ക് ഒരു പോക്കാണ്. എല്ലാ ദിവസവും വെളുപ്പിന് അഞ്ചു മണിക്ക് മുമ്പുതന്നെ പെൺകുട്ടിയെ വീട്ടിൽ തിരികെ എത്തിക്കും. കഴിഞ്ഞദിവസം ഇവർ വെളുപ്പിന് ഉണരാൻ താമസിക്കുകയാണ് ഉണ്ടായത്. നേരം പുലർന്നതിനാൽ പെൺകുട്ടിയെ വീട്ടിലെത്തിക്കാൻ കഴിഞ്ഞില്ല. സ്വന്തം വീട്ടിൽ പെൺകുട്ടിയെ ഇയാൾ ഒളിച്ചു സൂക്ഷിച്ചു. രാവിലെ ഏഴു മണിയോടെ പെൺകുട്ടിയുടെ വീട്ടുകാർ പെൺകുട്ടിയുടെ മുറിയിൽ നോക്കിയപ്പോൾ മകളെ കാണാനില്ല. അവർ തിരയാൻ തുടങ്ങി. ചുറ്റുപാടും തിരഞ്ഞിട്ടും കണ്ടെത്താനായില്ല. തുടർന്ന് പെൺകുട്ടിയുടെ മാതാവ് ഇടുക്കി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് പെൺകുട്ടിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് അന്വേഷണം നടത്തി. ടവർ ലൊക്കേഷൻ കാണിച്ച സ്ഥലം ലക്ഷ്യമാക്കി പോലീസ് നീങ്ങി. ദേവൻ എന്നയാളുടെ വീട്ടിൽ പൊലീസ് എത്തിയപ്പോൾ സംഗതി എന്തെന്നറിയാതെ വീട്ടുകാർ പരിഭ്രമത്തിലായി. പോലീസ് വീട്ടിനുള്ളിൽ കയറി മുറിയിൽ കട്ടിലിന് അടിയിൽ ഒളിച്ചിരുന്ന പെൺകുട്ടിയെ പൊക്കി. തുടർന്നാണ് ദേവന്റെ വീട്ടുകാരും പെൺകുട്ടിയുടെ വീട്ടുകാരും ഒരു വർഷമായി പൊന്നോമന മകൻ നടത്തിവന്ന പീഡനവിവരത്തെ പറ്റി അറിയുന്നത്. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.