ഗോവയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഗോവ സര്‍ക്കാര്‍. വ്യാഴാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ് അറിയിച്ചു. ആവശ്യ സേവനങ്ങള്‍ അനുവദിക്കും. അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ട് പോകരുതെന്നും നിര്‍ദേശമുണ്ട്. പൊതുഗതാഗതത്തിനും വിലക്കുണ്ട്. അതിര്‍ത്തികളും അവശ്യ സേവനങ്ങള്‍ക്ക് മാത്രമായിരിക്കും തുറക്കുക.
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.6 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 3,293 പേര്‍ക്ക് മഹാമാരി ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്ന പരാതികള്‍ക്കിടെ 1,00,47,157 ഡോസുകള്‍ നിലവില്‍ സംസ്ഥാനങ്ങളില്‍ സ്‌റ്റോക്കുണ്ടെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം.