Kerala NewsLatest News

ലോക്ഡൗണ്‍ ഉത്തരവില്‍ പൊലീസില്‍ അതൃപ്തി: ഇളവുകള്‍ കുറയ്‌ക്കണമെന്ന് ആവശ്യം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ തുടങ്ങുന്ന ലോക്ഡൗണിനായി ഇറകിയ ഉത്തരവില്‍ പൊലീസിന് അതൃപ്തി. ഇളവുകള്‍ കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇളവുകള്‍ നല്‍കിയാല്‍ ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.

സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കാനും നിര്‍മാണ മേഖലയിലെ അനുമതിയുമെല്ലാം അപ്രായോഗിമെന്ന് പൊലീസ് വിലയിരുത്തുന്നു. നിര്‍മാണ മേഖലയില്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ജോലി തുടരാം. യാത്ര അനുവദിക്കുക അപ്രായോഗികമെന്ന് പൊലീസ് പറയുന്നു. ഇളവുകള്‍ വീണ്ടും നിരത്തില്‍ സംഘര്‍ഷമുണ്ടാക്കുമെന്നും പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button