CovidKerala NewsLatest News

സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി; ഇളവുകളുണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് വരെ ലോക്ക്‌ഡൗണ്‍ നീട്ടി. നിലവിലെ സാഹചര്യത്തില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ ഒരാഴ്‌ചകൂടി നീട്ടാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായത്. രോഗസ്ഥീരകരണനിരക്ക് പത്തുശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു.

ചില കടകളും സ്ഥാപനങ്ങളും പ്രത്യേക ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കും. എന്നാല്‍ മദ്യശാലകള്‍ ഉടന്‍ തുറക്കില്ല. മൊബൈല്‍, ടെലിവിഷന്‍ റിപ്പയര്‍ കടകളും കണ്ണടക്കടകളും ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്ബുക്കുകളും മറ്റ് പഠന സാമഗ്രികളും വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും.

വിവിധ പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നല്‍കേണ്ടിവരും. ലോക്ക്‌ഡൗണ്‍ നീട്ടിയത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും ഇളവുകളും ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button