ലോക്ഡൗൺ ഫലപ്രദം; കൂടുതൽ ഡെൽറ്റ വൈറസ്; ജാഗ്രത തുടരണം: മുഖ്യമന്ത്രി
കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപനതോതിലും കുറവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂർണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ല. പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ പുതിയ കേസുകൾ വർധിക്കുന്നു. ടിപിആർ കൂടിയ ജില്ലകളിൽ പരിശോധനകളുടെ എണ്ണം കൂട്ടും. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് യാത്രചെയ്യാൻ സർട്ടിഫിക്കറ്റ് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
കേരളത്തിൽ കൂടുതൽ ഡെൽറ്റ വൈറസ്: കൊറോണ വൈറസിനെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിങ്ങനെ തരംതിരിച്ചു. കേരളത്തിൽ വ്യാപനനിരക്ക് കൂടിയ ഡെൽറ്റ വൈറസ് വ്യാപകം. മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങളിൽ ഒട്ടും വിട്ടുവീഴ്ചയരുത്. പുറത്തുപോകുന്നവർ വീട്ടിനുള്ളിലും മാസ്ക് ധരിക്കണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തരംഗങ്ങളുടെ ഇടവേള ദീർഘിപ്പിക്കണം: മൂന്നാം തരംഗം വൈകിപ്പിച്ചില്ലെങ്കിൽ മരണസംഖ്യ ഉയരും. ലോക്ഡൗൺ ഇളവുകൾ കരുതലോടെ മാത്രം. പിൻവലിച്ചാലും നിയന്ത്രണം തുടരണമെന്നും മുഖ്യമന്ത്രി.
രണ്ടുദിവസം സമ്ബൂർണലോക്ഡൗൺ: ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സമ്ബൂർണലോക്ഡൗൺ. ആരോഗ്യസംവിധാനങ്ങൾക്കും അവശ്യസേവനങ്ങൾക്കും മാത്രം ഇളവ്. സെക്രട്ടേറിയറ്റിൽ വാക്സിനേഷൻ: മന്ത്രിമാരുടെ സ്റ്റാഫ് അടക്കം മുഴുവൻ സെക്രട്ടേറിയറ്റ് ജീവനക്കാർക്കും വാക്സിനേഷൻ നൽകും.