Kerala NewsLatest NewsNationalUncategorized
യാസ് ചുഴലിക്കാറ്റ്; നാവിക സേനയ്‌ക്കൊപ്പം വ്യോമസേനയും രംഗത്ത്; തീരസംരക്ഷണ സേന മുന്നൊരുക്കങ്ങൾ തുടങ്ങി
മുംബൈ: യാസ് ചുഴലിക്കാറ്റിന് മുന്നോടിയായി തീരസംരക്ഷണ സേന കിഴക്കൻ തീരങ്ങളിൽ മുന്നൊരുക്കങ്ങൾ തുടങ്ങി. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കും യാസ് എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇതിനെ തുർന്ന് തീരസംരക്ഷണ സേന കിഴക്കൻ തീരത്ത് രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. നാവിക സേനയ്‌ക്കൊപ്പം വ്യോമസേനയും തയ്യാറെടുപ്പിലാണ്. നങ്കൂരമിടുന്ന ബോട്ടുകൾക്ക് സഹായമൊരുക്കാനും സുരക്ഷാ നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്. ഇതിനായി ഇന്റർനാഷണൽ സേഫ്റ്റി നെറ്റ് സജീവമാക്കിയിട്ടുണ്ട്.