CovidKerala NewsLatest NewsLaw,NationalNewsPodcats
തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു; മംഗളൂരുവില്‍ കര്‍ശന നിയന്ത്രണം.
കാസര്‍കോട്: മംഗളൂരുവില്‍ തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ലോക്ഡൗണ്‍ നിയന്ത്രണം കര്‍ശനമാക്കിയതിന്റെ ഭാഗമായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയ ആളുകളെയാണ് മംഗളൂരു പോലീസ് തടഞ്ഞുവച്ചത്.
യശ്വന്തപുര്‍ – മംഗളൂരു എക്സ്പ്രസ് ട്രെയിനില്‍ ഇന്നലെ എത്തിയ ആറുപതോളം പേര്‍ക്ക് കോവിഡ് സര്ട്ടിഫിക്കറ്റിലെന്ന കാരണത്താല്‍ തടഞ്ഞു വയ്ക്കുകയായിരുന്നു.
കോവിഡ് ടെസ്റ്റ് ചെയ്യാന്‍ യാത്രക്കാരില്‍ നിന്നും സ്രവം ശേഖരിച്ച് ഇവരെ ക്വാറന്റീന് സെന്ററില്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഇവരെ വിട്ടയച്ചു.