Kerala NewsLatest NewsPolitics

മത്സരിക്കാതിരിക്കാന്‍ ബി.ജെ.പി പണം നല്‍കിയെന്ന്​ മഞ്ചേശ്വ​രത്തെ കെ. സുരേന്ദ്രന്‍റെ അപരന്‍

കാസര്‍കോട്​: മത്സരിക്കാതിരിക്കാന്‍ രണ്ടുലക്ഷം രൂപ നല്‍കിയെന്ന്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെ മഞ്ചേശ്വരത്തെ അപരന്‍റെ വെളിപ്പെടുത്തല്‍. സ്​ഥാനാര്‍ഥിയായി പത്രിക നല്‍കിയശേഷം പിന്‍വലിച്ച കെ. സുന്ദരയാണ്​ പിന്മാറാന്‍ രണ്ടുലക്ഷം രൂപ നല്‍കിയെന്ന്​ മാധ്യമങ്ങളോട്​ വെളിപ്പെടുത്തിയത്​.

15 ലക്ഷമാണ്​ ചോദിച്ചത്​. എന്നാല്‍ രണ്ടുലക്ഷവും സ്​മാര്‍ട്ട്​ഫോണും പ്രദേശിക ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തിക്കുകയായിരുന്നുവെന്നു. കൂടാതെ വീടും വാഗ്​ദാനം ചെയ്​തു. ജയിച്ചുകഴിഞ്ഞാല്‍ ബാക്കി നോക്കാമെന്ന്​ സുരേന്ദ്രന്‍ ഉറപ്പു നല്‍കിയതായും സുന്ദര പറയുന്നു.

എന്‍.ഡി.എ സ്​ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി.​െക. ജാനുവിന്​ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ജെ.ആര്‍.പി ട്രഷററര്‍ പ്രസീതയുടെ വെളിപ്പെടുത്തലിന്​ പിന്നാലെയാണ്​ പുതിയ സംഭവം.

ബി.എസ്​.പി സ്​ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങിയ സുന്ദര പത്രിക പിന്നീട്​ പിന്‍വലിക്കുകയായിരുന്നു. പത്രിക പിന്‍വലിക്കുന്നതിന്‍റെ തലേദിവസം ഇയാളെ കാണാനില്ലെന്ന പരാതിയുമായി ബി.എസ്​.പി ജില്ല നേതൃത്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട്​ ബി.ജെ.പിയുടെ മഞ്ചേശ്വരത്തെ ഓഫിസിലെത്തി സ്​ഥാനാര്‍ഥിത്വത്തില്‍നിന്ന്​ പിന്മാറുകയാണെന്ന്​ അറിയിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button