ലോക്ഡൗണ്‍ നിയന്ത്രണം; വിദഗ്ദ്ധ സമിതി ഇന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍് നിയന്ത്രണ രീതിക്ക് ബദലായുള്ള നിര്‍ദേശങ്ങള്‍ വിദഗ്ദ്ധ സമിതി ഇന്ന് സമര്‍പ്പിക്കും. നിലവിലെ നിയന്ത്രണ രീതിയില്‍ മാറ്റം വരുത്തി മൈക്രോ കണ്ടെയ്മെന്റ്‌റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവും നിര്‍ദേശം.
രോഗവ്യാപനം ഇല്ലാത്ത സ്ഥലങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുകാന്‍ അനുമതി നല്‍കുക എന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം.
വാരാന്ത്യ ലോക്ഡൗണ്‍് പിന്‍വലിക്കാനും ശുപാര്‍ശയുണ്ടാകും. അതേസമയം ഇളവുകള്‍ നല്‍കുന്നതിനെതിരെയുളള കേന്ദ്രത്തിന്റെ നിലപാടും സര്‍ക്കാര്‍ പരിഗണിക്കും.
ഇതു സംബന്ധിച്ച് നാളെ ചേരുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് എതിരായ പ്രതിഷേധവും, ഓണക്കാലവും കണക്കിലെടുത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് സാധ്യത.