Kerala NewsLatest News
6 ദിവസം കടകള്‍ തുറക്കാന്‍ അനുമതി നല്‍കണം, വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം; ലോക്ക്ഡൗണ്‍ ഇളവില്‍ അന്തിമ തീരുമാനം ഇന്ന്
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവില്‍ ചീഫ് സെക്രട്ടറി തല ശുപാര്‍ശ. ആറുദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം. സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം എന്നിവയാണ് ശുപാര്‍ശകള്‍. കടകള്‍ തുറക്കുന്ന സമയം സംബന്ധിച്ചും മറ്റും ഇന്ന് തീരുമാനമെടുക്കും. ഇന്ന് വൈകിട്ട് ചേരുന്ന അവലോകന യോഗത്തിലായിരിക്കും അന്തിമ തീരുമാനം
ടിപിആര്‍ അടിസ്ഥാനത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ട് വരുന്നത് ഉള്‍പ്പടെയുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവലോകന യോഗം ഇന്ന് ചേരും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.
നിലവിലെ രീതിയില്‍ മാറ്റം വരുത്തി മൈക്രോ കണ്ടെയ്മെന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവും നിര്‍ദേശം. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചിടാനുളള നടപടിയാണ് പരിഗണനയില്‍.