CovidKerala NewsLatest NewsLaw,News
ഇന്ന് സ്വാതന്ത്ര്യ ദിനം; സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണില്ല.
തിരുവനന്തപുരം: കേരളത്തെ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണില്‍ നിന്നും ഒഴിവാക്കി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ഇന്ന് സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവ് നല്‍കുന്നത്.
ഇന്ന് മുതല്‍ ഓണം വരം കേരളത്തില്‍ ലോക്ഡൗണ്‍ നിയന്ത്രങ്ങള്‍ സര്‍ക്കാര്‍ ഇളവ് നല്‍കും. അതേസമയം ആള്‍ക്കൂട്ടം ശൃഷ്ടിക്കാതിരിക്കാന്‍ പോലീസിന്റെ പരിശോധനകള്‍ ഉണ്ടാകും. അതേസമയം മദ്യശാലകള്‍ ഇന്ന് തുറക്കില്ല.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി നില്‍ക്കുന്ന സമയത്തെ സ്വാതന്ത്ര്യ ദിനാഘോഷവും വരാന് പോകുന്ന ഓണഘോഷവും ജാഗ്രതയോടെ വീക്ഷിക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിട്ടുണ്ട്.
ആഘോഷങ്ങള്‍ വീട്ടില്‍ തന്നെ ആകണം എന്നി നിര്‍ദേശവും വച്ചിട്ടുണ്ട്. അതേസമയം 19,451 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.