മദ്യത്തിലും നിയന്ത്രണം; തുണി പൊക്കി കാണിച്ച് യുവാവിന്റെ പ്രതിഷേധം.
ആലപ്പുഴ : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കേരളത്തില്‍ കര്‍ശന നിയന്ത്രണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ എല്ലാ മേഖലകളിലും ദുരിതം നേരിടേണ്ടി വരുന്ന കാഴ്ചയാണ് സംജ്ജാതമായത്.പ്രമുഖരടക്കം സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ചിരുന്നു.
അത്തരത്തില്‍ സര്‍ക്കാരിനെ ഒന്നടങ്കം പരിഹസിച്ചുള്ള ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. സംഭവം എന്തെന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശാനുസരണം മദ്യം വാങ്ങാനെത്തിയ ആളോട് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട ജീവനക്കാരന് നേരെ മദ്യം വാങ്ങാനെത്തിയ ആള്‍ ഉടു വസ്ത്രം പൊക്കി കാണിച്ചതായുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ആലപ്പുഴ ബെവ്കോ മദ്യവില്പനശാലയിലാണ് സംഭവം. മദ്യം വാങ്ങുവാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ജീവനക്കാരന് നേരെ മധ്യവയസ്‌കന്‍ തുണി പൊക്കി കാണിച്ചതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍, രണ്ടാഴ്ച മുന്‍പ് ആദ്യ ഡോസ് എടുത്തവര്‍,72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് മദ്യശാലകളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്.
ഇതൊന്നും കൈവശമില്ലാത്തവര്‍ക്ക് മദ്യം നല്‍കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരയാണ് ഇയാള്‍ ഉടുതുണി പൊക്കി കാണിച്ച് പ്രതിഷേധിച്ചതെന്ന് പറയാം. എന്നു വച്ചാല്‍ സര്‍ക്കാരിനെതിരയാണ് ഇയാളുടെ ഈ വേറിട്ട പ്രതിഷേധം. വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ചോദിക്കുമ്പോള്‍ പ്രകോപനപരമായി ആളുകള്‍ പ്രതികരിക്കുന്നതെന്ന വാര്‍ത്തകള്‍ കേട്ടിടുണ്ട് എന്നാല്‍ ഇത്തരത്തിലൊരു വാര്‍ത്ത ആദ്യമായാണ് പുറം ലോകം കേള്‍ക്കുന്നത്.
കേരളത്തില്‍ ക്രമാതീതമായി കോവിഡ് വ്യാപനം രൂക്ഷമായതോടെ കടകള്‍ക്കുള്ള മാര്‍ഗ നിര്‍ദേശം മദ്യവില്‍പ്പനക്കും ബാധകമാണെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നില്‍ ഇപ്പോഴും വലിയ തിരക്കാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തതോടെയാണ് മറ്റ് മേഖലകളില്‍ നടപ്പിലാക്കുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മദ്യശാലകളിലും നടപ്പിലാക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.
കോവിഡിനെ പ്രതിരോധിക്കണം എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാര്‍ഗരേഖ പാലിക്കേണ്ടത് പൗരന്‍ എന്ന നിലയില്‍ നമ്മുടെ കടമയാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. അതിനാല്‍ സര്‍ക്കാരിനെതിരെ വേറിട്ട പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇനി ഇത്തരത്തിലൊരു പ്രതിഷേധം പൊതുജനത്തില്‍ നിന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം.