Latest NewsNationalNews
മഹാരാഷ്ട്രയില്‍ രണ്ട് ജില്ലകളില്‍ ലോക്ഡൗണ്‍

മഹാരാഷ്ട്രയില്‍ അതിതീവ്ര വൈറസ് കണ്ടെത്തിയതോടെ മറാഠ്‌വാഡ മേഖലയിലെ നാന്ദേഡ്, ബീഡ് ജില്ലകളില്‍ ഇന്നു മുതല്‍ ഏപ്രില്‍ 4 വരെ പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
അതേസമയം മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 36,000ലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,952 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 111 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയില്‍ മാത്രം 5,504 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും ദിവസങ്ങളായി മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.