കത്വ ഉന്നാവോ ഫണ്ട് തിരിമറി, ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പിഡിപി

കാസർഗോഡ്; കത്വ ഉന്നാവോ ഇരകളുടെ പേരിൽ ഫണ്ട് പിരിവ് നടത്തിയ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് ഉൾപ്പെടെ ആരെല്ലാം ഫണ്ട് വെട്ടിപ്പ് നടത്തിയെന്ന് വ്യക്തമാക്കേണ്ട ബാധ്യത ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതൃത്വത്തിനുണ്ട് എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ അഹ്മദ് പറഞ്ഞു.
യൂത്ത് ലീഗിന്റെ ദേശീയ നിർവാഹക സമിതി അംഗം വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ പ്രസ്തുത ആരോപണം ശരിവെക്കുന്ന രീതിയിൽ മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ പ്രസ്താവനയുമായി രംഗത്തു വന്നത് ഏറെ ഗൗരവതരമായ കാര്യമാണ്. എം എസ് എഫ് നടത്തിയ ഫണ്ട് പിരിവ് ഉൾപ്പടെ കൃത്യമായ കണക്കുകൾ പുറത്തു വരേണ്ടത് ഉണ്ട് എന്ന രീതിയിലുള്ള ഹൈദരലി ശിഹാബ് തങ്ങളുടെ മകന്റെ ശബ്ദസന്ദേശവും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
രാജ്യത്തെ മുഴുവൻ പള്ളികളിൽനിന്നും നിരവധി ആരാധനാലയങ്ങളിൽ നിന്നും ഇരകളുടെ സംരക്ഷണത്തിനുവേണ്ടി നടത്തിയ സാമ്പത്തിക സമാഹരണം വെട്ടിപ്പ് നടത്തിയത്തിന്റെ പേരിൽ ആരോപണം ഉന്നയിക്കപെട്ടിരിക്കുന്നത് ഇരിക്കുന്നത് സ്വന്തം പാർട്ടിയുടെ നേതാക്കൾ ആയതുകൊണ്ട് ആരോപണവിധേയരായ നേതാക്കളെ മാറ്റിനിർത്താൻ മുസ്ലിം ലീഗ് നേതൃത്വം ഉടനെ തയ്യാറാക്കേണ്ടത് ആയിരുന്നു.
മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ യുവ നേതൃത്വങ്ങൾ സമൂഹത്തിനും രാജ്യത്തിനും സമുദായത്തിനും സമൂഹത്തിനും പ്രതീക്ഷ ഉള്ളവരാണ്, എന്നാൽ ഇത്തരം സാമ്പത്തിക ക്രമക്കേടുകൾ നടത്തുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും വീശിഷ്യ യോജന പ്രസ്ഥാനങ്ങളോടും സമൂഹത്തിനുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തുന്നതാണ് ഈ സാഹചര്യത്തിൽ ലീഗിന്റെ മൗനം ആരോപണം ശരി വെക്കുന്നതുമാണ് എന്നും മുസ്ലിം ലീഗ് നേതൃത്വം അടിയന്തരമായി ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി എസ് എം ബഷീർ അഹ്മദ് പ്രസ്താവനയിൽ പറഞ്ഞു