ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് എം.വി ശ്രേയoസ് കുമാറിനെ ദേശീയ നേത്യത്വം നീക്കം ചെയ്തു.

ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് എം.വി ശ്രേയoസ് കുമാറിനെ ദേശീയ നേത്യത്വം നീക്കം ചെയ്തു. കേന്ദ്ര നേതൃത്വത്തിന്റെ ഈ തീരുമാനം അംഗീകരിക്കില്ലെന്ന് കേരള ഘടകം പരസ്യമായി തുടർന്ന് പ്രഖ്യാപിച്ചു. ഇതോടെ ദേശീയ നേത്യത്വവും സംസ്ഥാന നേതൃത്വവും തമ്മിൽ അങ്കത്തിനു കളമൊരുങ്ങിയിരിക്കുകയാണ്.
ശ്രേയംസ്കുമാറിനെ നീക്കി പകരം വർഗീസ് ജോർജിനെ സംസ്ഥാന അധ്യക്ഷനാക്കിയതായി ദേശീയ പ്രസിഡൻ്റ് ഫത്തേ സിങ് അറിയിക്കുകയായിരുന്നു. ശ്രേയസിനെ ദേശീയ ജനറൽ സെക്രട്ടറിയായി നിശ്ചയിച്ചതായും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അറിയിച്ചുകൊണ്ടുള്ള വാർത്താകുറിപ്പിൽ പറഞ്ഞിരിക്കുന്നു. ഇക്കാര്യം അറിഞ്ഞ ഉടൻ ദേശീയ നേതൃത്വത്തിന് ഇക്കാര്യത്തിൽ അധികാരമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസും വാർത്താ കുറിപ്പ് ഇറക്കി. റഫറണ്ടത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന അധ്യക്ഷനെ മാറ്റാനുള്ള തീരുമാനം തള്ളി കളയുന്നതായിട്ടാണ് വാർത്ത കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. ജനതാദൾ എസുമായുള്ള ലയന ചർച്ചകളെ ചൊല്ലി പാർട്ടിയിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണിത്.