‘ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര’യുടെ ടീസര്‍ പുറത്തു വിട്ടു

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം ‘ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര’യുടെ ടീസര്‍ പുറത്തു വിട്ടു. കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ റോളിലെത്തുന്ന സിനിമയില്‍ നസ്ലെനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. ചിത്രത്തില്‍ കല്യാണി അവതരിപ്പിക്കുന്നത് സൂപ്പര്‍ ഹീറോ കഥാപാത്രത്തെയാണ്. മലയാള സിനിമ ഇതുവരെ കാണാത്തൊരു ചിത്രമാണ് ലോക എന്ന് സൂചിപ്പിക്കുന്നതാണ് ടീസര്‍. ഫാന്റസിയും ആക്ഷനും ഇമോഷനുമെല്ലാം കൂടിച്ചേര്‍ന്നൊരു സിനിമ. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ലോക എന്ന പേരിലുള്ള സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. പിന്നാലെ മറ്റ് സിനിമകളും പുറത്തിറങ്ങും. ചിത്രത്തിന്റെ കഥാപശ്ചാത്തലവും മറ്റും ആരാധകര്‍ക്ക് അപ്പോഴും നിഗൂഢമാണ്. ഓണം റിലീസായി ഓഗസ്റ്റ് 28 നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ശാന്തി ബാലകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ചന്തു സലീം കുമാര്‍, സാന്‍ഡി മാസ്റ്റര്‍, വിജയരാഘവന്‍, നിഷാന്ത് സാഗര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അതേസമയം ചിത്രത്തില്‍ അതിഥി വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.
പഴയ നൊസ്റ്റാള്‍ജിക് മോഡലുമായി കാഴ്ച്ചയില്‍ അടുത്തു നില്‍ക്കുന്ന പുതിയ ഇ.വി യുമായി കൈനറ്റിക് ഇന്ത്യയും. കൈനറ്റിക് ഡിഎക്‌സ് എന്ന പേരില്‍ പുതിയ മോഡല്‍ പുറത്തിറക്കിയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ മത്സരം കടുപ്പിക്കുന്നത്. സാധാരണക്കാരുടെ ബജറ്റിനൊത്ത രീതിയില്‍ 1, 11,499 രൂപയാണ് സ്റ്റാര്‍ട്ടിംഗ് വില. ഡിഎക്‌സ്, ഡിഎക്‌സ്പ്ലസ് എന്നീ വേരിയന്റുകളില്‍ ലഭ്യമാണ്. കൈനറ്റിക് ഇന്ത്യയുടെ വൈദ്യുത വാഹന സബ്‌സിഡിയറിയായ കൈനറ്റിക് വാട്ട്‌സും വോള്‍ട്ട്‌സ് ലിമിറ്റഡും ചേര്‍ന്നാണ് ഈ മോഡല്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഒരൊറ്റ ചാര്‍ജില്‍ .കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 90 കിലോമീറ്റര്‍ വേഗം വരെ ആര്‍ജിക്കാന്‍ സാധിക്കുന്നതാണ് ഈ മോഡല്‍. റേഞ്ച്, ടര്‍ബോ, പവര്‍ എന്നിങ്ങനെ മൂന്നു റൈഡിംഗ് മോഡുകളാണുള്ളത്. ആദ്യ ഘട്ടത്തില്‍ 35,000 യൂണിറ്റുകള്‍ വിൽക്കാനാണ് പദ്ധതി. 1,000 രൂപയ്ക്ക് ബുക്കിംഗ് ആരംഭിക്കുകയും ചെയ്തു. സെപ്റ്റംബര്‍ മുതല്‍ വില്പന ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
Tag: ‘Loka: Chapter One Chandra’ teaser released