Kerala NewsLatest NewsLaw,Local NewsSampadyam
ലോക്‌നാഥ് ബെഹ്‌റ ഇനി കൊച്ചി മെട്രോ എം.ഡി
തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍വേ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി ലോക്‌നാഥ് ബെഹ്‌റ.
സംസ്ഥാന സര്‍ക്കാരാണ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ച ലോക്നാഥ് ബെഹ്റ ഐപിഎസിനെ കൊച്ചി മെട്രോ റെയില്‍വേ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചിരിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റ ജൂണിലാണ് വിരമിച്ചത്. ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ കേരള കേഡറില്‍ 1985 ല്‍ പ്രവേശിച്ച വ്യക്തിയാണ് ബെഹ്‌റ.
തുടര്‍ന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയില്‍ അഞ്ച് വര്‍ഷവും സിബിഐയില്‍ 11 വര്‍ഷവും സേവനം അനുഷ്ടിച്ചിട്ടുണ്ട്.