keralaKerala NewsLatest NewsUncategorized
കൊല്ലത്ത് ബസ് കാത്തുനിന്നവർക്ക് നേരെ ലോറി പാഞ്ഞു കയറി; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
ദാരുണ അപകടം രണ്ടു യുവതികളുടെ ജീവൻ എടുത്തു. ബസ് കാത്തുനിന്ന സോണിയയും ശ്രീക്കുട്ടിയുമാണ് സംഭവത്തിൽ മരിച്ചത്. ഇരുവരും പനവേലി സ്വദേശികളാണ്.
തിരുവനന്തപുരം ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്കുള്ള യാത്രക്കിടെയാണ് ലോറി നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നിരുന്ന യുവതികളെ ഇടിച്ചുതെറിപ്പിച്ചത്. തുടർന്ന് ഒരു ഓട്ടോറിക്ഷയിലും ലോറി ഇടിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ട് പേരെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Tag: Lorry rams into people waiting for a bus in Kollam; two young women die tragically