ജയ്പുര്‍: വിവാഹിതയായ സ്ത്രീ അന്യ പുരുഷനോടൊപ്പം താമസിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. യുവാവിനോടൊപ്പം ഒരുമിച്ച് കഴിയുന്ന വിവാഹിതയായ യുവതിയും നല്‍കിയ ഹര്‍ജിയിലാണ് രാജസ്ഥാന്‍ ഹൈക്കോടതി വിധി പറഞ്ഞത്.
ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മയുടെ സിംഗിള്‍ ബെഞ്ചാണ് ഇവരുടെ സംയുക്ത ഹര്‍ജി പരിഗണിച്ചത്. ഗാര്‍ഹിക പീഡനത്തിനിരയായതിനാലാണ് താന്‍ വീട് വിട്ടിറങ്ങിയതെന്നും യുവാവിനോടൊപ്പം താമസിക്കാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പൊലീസ് സംരക്ഷണം യുവതി ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. രാജ്യത്തിന്റെ സാമൂഹികഘടനയ്ക്ക് കോട്ടമുണ്ടാക്കുന്ന വിധത്തിലുള്ള സ്ത്രീ- പുരുഷ ബന്ധം നിയമവിരുദ്ധമാണെന്നുള്ള അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാന്‍ ഹൈക്കോടതി ഇവരുടെ ഹര്‍ജി തള്ളിയത്.