സാഹിത്യത്തിനുളള നൊബേൽ പുരസ്‌കാരം ലൂയിസ് ഗ്ളക്കിന്

സ്‌റ്റോക്‌ഹോം: ഇത്തവണത്തെ സാഹിത്യത്തിനുളള നൊബേൽ പുരസ്‌കാരം അമേരിക്കൻ കവയത്രിയായ ലൂയിസ് ഗ്ളക്കിന് ലഭിച്ചു. 12ഓളം കവിതാ സമാഹാരങ്ങളും കവിതയെ കുറിച്ചുളള ലേഖനങ്ങളും രചിച്ചിട്ടുളള ലൂയിസ് ഗ്ളക്കിന്റെ എഴുപത്തി ഏഴാം വയസിലാണ് വിശ്വപ്രസിദ്ധമായ സമ്മാനം തേടിയെത്തിയിരിക്കുന്നത്.
പുലിറ്റ്സർ പുരസ്‌കാരവും 2014ൽ നാഷണൽ ബുക്ക് അവാർഡും 2016ൽ അമേരിക്കൻ സർക്കാർ സമ്മാനിക്കുന്ന നാഷണൽ ഹ്യൂമാനിറ്റീസ് മെഡലും ലൂയിസ് ഗ്ളക്ക് നേടിയിട്ടുണ്ട്. 1968ൽ പുറത്തിറക്കിയ ഫസ്‌റ്റ്ബോൺ ആണ് ആദ്യ സമാഹാരം. 2014ൽ പ്രസിദ്ധീകരിച്ച വെർച്വസ് നൈറ്റ്, ഫെയ്‌ത്ത്ഫുൾ എന്നീ കവിതാ സമാഹാരങ്ങളാണ് ഏറ്റവും അവസാനം പ്രസിദ്ധീകരിച്ചത്. ആറ് പതിറ്റാണ്ട് നീണ്ട സാഹിത്യ സപര്യയിൽ വൈകാരികത, മരണം, രോഗ ശമനം എന്നിവയെ കുറിച്ച് നിരന്തരം കാവ്യങ്ങളെഴുതികൊണ്ടിരിക്കുന്ന ലൂയിസ് ഗ്ളക്കിന്റെ രചനകൾ ഏറിയപങ്കും സാർവ്വലൗകിക രചനകളാണ്.