international newsLatest NewsWorld

ലൂവ്ര് മ്യൂസിയം മോഷണം; പ്രധാന ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പ്രതികൾ കൂടി പിടിയിൽ

ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന വൻ മോഷണത്തിൽ പ്രധാന ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പ്രതികൾ പിടിയിൽ. ബുധനാഴ്ച രാത്രി പാരീസിൽ നിന്നാണ് ഇവർ പിടിയിലായത്. നേരത്തെ രണ്ടു പ്രതികളെ രാജ്യത്ത് നിന്ന് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ മോഷണം പോയ ആഭരണങ്ങൾ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഞ്ച് തലസ്ഥാനഗരിയുടെ പ്രശസ്ത ലൂവ്ര് മ്യൂസിയത്തിൽ ഏഴ് മിനിറ്റിൽ നടന്ന മോഷണത്തിൽ അത്യന്തം വിലമതിച്ച നേപ്പോളിയന്റെ കിരീടം അടക്കമുള്ള അമൂല്യരത്നങ്ങൾ മോഷ്ടിക്കപ്പെട്ടത്. മോഷണം പോയ വസ്തുക്കളുടെ വില ഏകദേശം 88 മില്യൺ യൂറോയായി വിലമതിച്ചിട്ടുണ്ട്.

പട്ടാപകൽ മ്യൂസിയത്തിൽ അറ്റകുറ്റപ്പണി നടന്നപ്പോൾ, മോഷ്ടാക്കൾ നിർത്തിയിട്ട ട്രക്കിൽ ഘടിപ്പിച്ച യന്ത്രഗോവണിയിലൂടെ ബാൽക്കണിയിലേക്ക് കടന്നു. അവിടെ നിന്നുള്ള ജനാല തകർത്താണ് നേപ്പോളിയൻ ചക്രവർത്തിയും അദ്ദേഹത്തിന്റെ പത്നിയും ഉൾപ്പെടെയുള്ള, ചരിത്രപ്രസിദ്ധവും അമൂല്യവുമായ ഫ്രഞ്ച് രാജകീയ രത്നങ്ങൾ സൂക്ഷിച്ചിട്ടുള്ള അപ്പോളോ ഗാലറിയിലേക്ക് പ്രവേശിച്ച് മോഷണം നടത്തിയത്.

Tag: Louvre Museum robbery: Five more suspects, including mastermind, arrested

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button