Kerala NewsLatest News

മരണത്തില്‍ ഒന്നിച്ച് കമിതാക്കള്‍, പയ്യന്നൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തി ആത്മഹത്യ

പയ്യന്നൂരില്‍ വാടക ക്വാടേഴ്സില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കമിതാക്കള്‍ മരിച്ചു. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ വി കെ ശിവപ്രസാദ് (28), പയ്യന്നൂര്‍ കോളജിലെ ഹിന്ദി ബിരുദ വിദ്യാര്‍ഥിനി ഏഴിലോട് പുറച്ചേരിയിലെ എം ആര്യ (21) എന്നിവരാണ് ചികിത്സയ്ക്കിടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സാരമായി പൊള്ളലേറ്റ ഇരുവരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

പയ്യന്നൂരിലെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന യുവാവ് കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്ക് പോകാതെ അവധിയിലായിരുന്നു. വെള്ളിയാഴ്ച ഹിന്ദി പരീക്ഷ കഴിഞ്ഞ് മൂന്നരയോടെയാണ് യുവതി വാടക വീട്ടിലെത്തിയത്. മറ്റൊരു യുവാവുമായുള്ള യുവതിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതായി പറയുന്നു. ആശുപത്രിയിലെത്തി ഇരുവരുടേയും മൊഴി രേഖപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും അത്യാസന്ന നിലയിലായതിനാല്‍ സാധിച്ചിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button