Kerala NewsLatest NewsLocal NewsNationalNews

ന്യൂനമര്‍ദ്ദം: തെക്കന്‍ കേരളത്തില്‍ പെരുമഴ കനക്കുന്നു; അഞ്ച് ജി​ല്ലകളി​ല്‍ അതി ജാഗ്രതാ നി​ര്‍ദ്ദേശം

തെക്കന്‍ കേരളത്തില്‍ മഴ ശമനമില്ലാതെ തുടരുന്നു. പലയിട‌ങ്ങളിലും താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. നദികളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അറബിക്കടലില്‍ കവരത്തിക്ക് സമീപത്തായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നുമുഴുവന്‍ ശക്തമായ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുളളില്‍ ദുര്‍ബലമാകുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം ആലപ്പുഴ ജി​ല്ലകളി​ല്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപി​ച്ചി​ട്ടുണ്ട്. നാളെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് റി​പ്പോര്‍ട്ട്.
ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് യാതൊരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ലെന്നു അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് 3.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിതമാക്കി വെക്കണം.
പ്രത്യേക ജാഗ്രത നിർദേശം :
06-09-2020 മുതൽ 10-09-2020 വരെ : തെക്ക്-പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
06-09-2020 മുതൽ 08-09-2020 വരെ : തെക്ക്-കിഴക്ക് അറബിക്കടലിലും മധ്യ-കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 60 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
06-09-2020 മുതൽ 08-09-2020 വരെ : കേരള-കർണാടക തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
മേല്പറഞ്ഞ ദിവസങ്ങളിൽ മേല്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
06-09-2020 & 07-09-2020 : കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
10 -09-2020 : ഗൾഫ് ഓഫ് മാന്നാറിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേല്പറഞ്ഞ ദിവസങ്ങളിൽ മേല്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button