സഹായഹസ്തം തുണച്ചു; പ്രസന്നയ്ക്ക് തണലൊരുങ്ങി.
എറണാകുളം: പാവപ്പെട്ടവര്‍ക്കായി എം.എ യൂസഫലി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. അത്തരത്തില്‍ എം.എ യൂസഫലിയുടെ സഹായഹസ്തത്തില്‍ കടപ്പെട്ടിരിക്കുന്നത് മറൈന്‍ ഡ്രൈവില്‍ വാടകയ്ക്ക് കട നടത്തിവരുന്ന വീട്ടമയാണ് പ്രസന്ന.
കട വാടകയില്‍ ഒന്‍പത് ലക്ഷത്തോളം രൂപയാണ് കുടിശിക. പണം അടക്കാത്തതിനാല്‍ കട അടച്ചിട്ട.തിനെ തുടര്‍ന്ന് കടയുടെ വാടക കുടിശ്ശി മുഴുവനായും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. അടച്ചു. ജി സി ഡി എ ഇളവോടെ. 6,32,462 രൂപ എം എ യൂസഫലി നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കട അടപ്പിച്ചത്. തുടര്‍ന്ന് എങ്ങോട് പോകണമെന്നറിയാതിരുന്ന പ്രസന്ന കടയ്ക്ക് പിന്നിലുള്ള ചായ്പ്പിലായിരുന്നു അഭയം പ്രാപിച്ചത്.
പ്രസന്നയുടെ അവസ്ഥ അറിഞ്ഞ് എം.എ യൂസഫലി അധികൃതരെ ബന്ധപ്പെടുകയായിരുന്നു. ഒപ്പം കടയിലേക്ക് വില്‍പ്പനയ്ക്കുവേണ്ട സാധനങ്ങള്‍ വാങ്ങുവാന്‍ രണ്ടു ലക്ഷം രൂപ നല്‍കുമെന്നും യൂസഫലി അറിയിച്ചു.